ആലങ്ങാട്: മാഞ്ഞാലി മാട്ടുപുറം നന്മ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും പുതുവത്സരാഘോഷവും നടത്തി. പ്രത്യാശ കൗൺസലിംഗ് സെന്റർ ഡയറക്ടർ വർക്കിച്ചൻ പി. മേനാച്ചേരി ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സാജിത അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശി, കമ്മിറ്റി അംഗങ്ങളായ പി.എ. ഷെഫീക്ക്, ഷെരീഫുദ്ദീൻ, എം.ജി. സുരേഷ്‌കുമാർ, ഷെമീർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസപുരസ്‌കാരങ്ങൾ വിതരണംചെയ്തു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.