കോലഞ്ചേരി: കോലഞ്ചേരി ഞാറ്റിൻകാല ഹിൽ ടോപ്പിൽ സംഘടിപ്പിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 48ാമത് രാജ്യാന്തര സുവിശേഷയോഗം പുതുവത്സര സമർപ്പണത്തോടെ സമാപിച്ചു. യു.ടി. ജോർജ് സുവിശേഷ സന്ദേശം നൽകി. ഡോ. ജോസഫ് മംഗലാപുരം, ജോസഫ്‌ ജോൺ, പ്രൊഫ. സി. എം. മാത്യു തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷ സന്ദേശവും ഉണ്ടായിരുന്നു. വർഷാവസാന പ്രാർത്ഥനയിലും പുതുവത്സര സമർപ്പണത്തിനും വിവിധ സഭകളിലുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു.