കോലഞ്ചേരി: കടയിരുപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിൽ ക്യാമ്പയിന് തുടക്കമിട്ടു. ഐക്കരനാട് പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്താക്കി മാ​റ്റുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ. സ്വച്ഛ് ഭാരത് അഭിയാൻ മാനദണ്ഡപ്രകാരം പ്ലാസ്​റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ച് പ്രദേശത്തിന്റെ സ്വാഭാവികത നിലനിർത്തുന്നതിനു വേണ്ടി പൊതുജനം സഹകരിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.