അങ്കമാലി: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാർക്കിംഗ് ഗ്രൗണ്ട് തുറന്നു. അങ്കമാലിയിൽ ആലുവ റോഡിൽ ചേറ്റുങ്ങൽ ടൂറിസ്റ്റ് ഹോമിനു സമീപമാണ് ഗ്രൗണ്ട്. മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, ജോയിന്റ് ആർ.ടി.ഒ ഷോയ് വർഗീസ്, അസോസിയേഷൻ ഭാരവാഹികളായ തോമാസ് കുര്യാക്കോസ്, ഡെന്നി പോൾ,ജോണി കുര്യാക്കോസ്, ടി.ടി. വർഗീസ്, ബിജു പുപ്പത്ത്, ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി.പോളച്ചൻ, യൂത്ത് വിംഗ് പ്രസിഡന്റ് റോജിൻ ദേവസി, കെ.പി.ജെയിംസ്, ദിനീപ് എന്നിവർ പങ്കെടുത്തു.