കോലഞ്ചേരി: കിണറ്റിൽ വീണ ആടിനെ പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റ് രക്ഷിച്ചു. കോലഞ്ചേരി കറുകപ്പിള്ളി കാഞ്ഞിരംകുഴി കവല വേഴപ്പറമ്പിൽ ഓമനയുടെ ആടാണ് കിണറ്റിൽ വീണത്. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംരക്ഷണഭിത്തിക്ക് ഉയരമില്ലാത്തതിനാലാണ് ആട് കിണറ്റിൽ വീഴാൻ ഇടയാക്കിയത്.