കോലഞ്ചേരി: കേന്ദ്രസർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടക്കുന്ന വികസിത് ഭാരത സങ്കല്പയാത്ര ഇന്ന് രാവിലെ 10.30ന് പൂതൃക്ക യൂണിയൻ ബാങ്കിന്‌ സമീപവും ഉച്ചയ്ക്ക് 2.30ന് പുത്തൻകുരിശ് യൂണിയൻ ബാങ്കിന് സമീപവും എത്തിച്ചേരും. ആയുഷ്മാൻ ഭാരത്, കിസാൻ ക്രെഡി​റ്റ് കാർഡ്, കിസാൻ സമ്മാൻ നിധി , പി. എം.വിശ്വകർമ്മയോജന, സൗജന്യ ഗ്യാസ് കണക്ഷൻ എന്നിവയുടെ രജിസ്‌ട്രേഷൻ, ഗുണഭോക്താക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കൽ, മുദ്റ, പി.എം. ഇ.ജി.പി വഴിയോരക്കച്ചവടക്കാർക്കുള്ള ലോണുകൾ സംബന്ധിച്ച വിവരങ്ങൾ, കാർഷിക മേഖലയ്ക്ക് ഡ്രോൺ പരിചയപ്പെടുത്തൽ തുടങ്ങിയ പദ്ധതികൾ പരിപാടിയുടെ ഭാഗമായി ലഭ്യമാക്കും.