കൊച്ചി: പുല്ലേപ്പടി ദാറുൽ ഉലും ഹയർ സെക്കൻഡറി സ്കൂളിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള പൂർവവിദ്യാർത്ഥി സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2 ന് പ്രൊഫ.എം.കെ സാനു ഉദ്ഘാടനം ചെയ്യും. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷത വഹിക്കും. ഗായകൻ കൊച്ചിൻ മൻസൂർ മുഖ്യാതിഥിയാകുമെന്ന് കൺവീനർ ടി.യു. സാദത്ത്, എച്ച്.എം. ലാജിദ് എസ് , സ്റ്റാഫ് സെക്രട്ടറി എൻ.എ.അനസ് എന്നിവർ അറിയിച്ചു.