മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന് വികാരി ഫാ. ജോർജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ കൊടിയേറ്റി. ഇന്ന് രാവിലെ 7 പ്രഭാതപ്രാർത്ഥന, 7.30ന് കുർബാന- ഫാ. സി.യു. എൽദോസ് ചിറ്റേത്ത്, 6.30ന് സന്ധ്യാപ്രാർത്ഥന. 3,4, 5 തീയതികളിൽ കുർബാനകളും പ്രാർത്ഥനകളും പ്രഭാഷണങ്ങളും ഉണ്ടാകും. സമാപനദിവസമായ ആറാം തീയതി ദനഹാ പെരുന്നാൾ. രാവിലെ 7ന് പ്രഭാതപ്രാർത്ഥന, 7.45 ന് ദനഹാ ശുശ്രൂഷ,​ 8.45ന് ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ. കൊടിയിറക്ക്. ചടങ്ങുകൾക്ക് വികാരിമാരായ ഫാ. ജോർജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ, ഫാ. മോവിൻ വർഗീസ് നർക്കിയിൽ, ട്രസ്റ്റിമാരായ ബോസ് അബ്രഹാം, സി.എം. എൽദോ എന്നിവർ നേതൃത്വം നൽകും.