കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ അവസാന സന്യാസി ശിഷ്യനും സ്വാതന്ത്ര്യസമര സേനാനിയും ഹരിജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച് ക്രൂരമർദ്ദനത്തിന് ഇരയായി സമാധിയാവുകയും ചെയ്ത സ്വാമി ആനന്ദ തീർത്ഥന്റെ 119-ാം ജന്മദിനാഘോഷവും സ്വാമി ആനന്ദ തീർത്ഥൻ അവാർഡ് ദാനവും ഇന്ന് വൈകിട്ട് 6.30ന് ഇടപ്പള്ളിചങ്ങമ്പുഴ പാർക്കിൽ നടക്കും.
സാഹിത്യകാരൻ പെരുമാൾ മുരുഗന് പ്രൊഫ. എം.കെ.സാനു അവാർഡ് കൈമാറും. എൻ. എസ്. മാധവൻ സംസാരിക്കും. കേരള ലളിതകലാ അക്കാദമി വൈസ് ചെയർപേ്ഴ്സൺ പുഷ്പവതിയുടെ കാവ്യാർച്ചനയും ഉണ്ടാവും. കൊച്ചി പ്രബോധ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സ്വാമി ആനന്ദ തീർത്ഥൻ സാംസ്‌കാരിക കേന്ദ്രം ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.