ആലുവ: ഡി.വൈ.എഫ്.ഐ ചക്കൻകുളങ്ങര യൂണിറ്റ് സംഘടിപ്പിച്ച പുതുവത്സരാഘോഷവും കലാസന്ധ്യയും സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിപിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹിത ജയകുമാർ, ടോമി വർഗീസ്, ഹരിശ്രീ ചന്ദ്രൻ, അനോഷ് രാജു, അനുപ് ശിവൻ എന്നിവർ സംസാരിച്ചു.