കാലടി: ഐ.എസ്.ആർ.ഒയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ടി.സി.അജിത്, കുസാറ്റിൽ നിന്ന് മാത്‌സിൽ ഡോക്ടറേറ്റ് നേടിയ പ്രദീപ്, മാത്‌സിൽ ഡോക്ടറേറ്റ് നേടിയ ജിനി വർഗീസ്, എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി കെമിസ്ട്രിയിൽ മൂന്നാം റാങ്ക് നേടിയ സ്നേഹ സന്തോഷ് എന്നിവരെ പുതിയടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി അനുമോദിച്ചു. ബാങ്ക് സെക്രട്ടറി എം.ബി.സിനി സംസാരിച്ചു.