കൊച്ചി: കടവന്ത്ര - കലൂർ റോഡ് (സൗത്ത്) റസിഡൻസ് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഫാ.മാർട്ടിൻതൈപ്പറമ്പിൽ ക്രിസ്മസ് സന്ദേശം നൽകി. അസോ. പ്രസിഡന്റ് എം.എം.ഗോവിന്ദൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആന്റണി പൈനുതറ, മധുകുമാർ കൊപ്ളേത്ത്, കെ.കെ.മാധവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആന്റണി ഇലഞ്ഞിക്കൽ സ്വാഗതവും ബാബുരാജ് തച്ചേത്ത് നന്ദിയും പറഞ്ഞു.