മൂവാറ്റുപുഴ: ഇ.എ. കുമാരന്റെ സ്മരണാർത്ഥം ആംബുലൻസ് സേവനവുമായി എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി. ഡിസംബർ 20ന് ചേർന്ന എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയാണ് തീരുമാനമെടുത്തത്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.എൽ.എ. അജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ , ഗോവിന്ദ് എസ്. കുന്നുംപുറത്ത് തുടങ്ങിയവർ പങ്കെടുത്തു.