തൃപ്പൂണിത്തുറ: ഹിൽപാലസ് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷം മൃദുലസ്പർശം സ്പെഷ്യൽ സ്കൂൾ ചെയർമാൻ റിട്ട. ക്യാപ്റ്റൻ എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെര പ്രസിഡന്റ് എസ്. നാരായണപണിക്കർ അദ്ധ്യക്ഷനായി. ഭാവൻസ് മുൻ പ്രിൻസിപ്പൽ നിത്യ ഗോപാലകൃഷ്ണൻ, ട്രൂറ - തിരുവാങ്കുളം മേഖലാ സെക്രട്ടറി എം.എസ്. നായർ, കൗൺസിലർ സി.കെ. ഷിബു, കെ.മോഹനൻ, മഞ്ചു ടൈറ്റസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.