പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ ജലാശയങ്ങളുടെ ശുചീകരണവും പരിപാലനവും ഉറപ്പാക്കാൻ ഹരിത കർമ്മസേനാംഗങ്ങൾക്കൊപ്പം ഇനി ബ്ലൂ ആർമിയും രംഗത്തിറങ്ങും. ആദ്യ ഘട്ടത്തിൽ ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ, സിംന സന്തോഷ്, കെ.എസ്. സനീഷ്, പി.പി. അരൂഷ്, സാറാബീവി സലിം എന്നിവർ ചടങ്ങിൽ സംസാരിച്ചു.