പറവൂർ: ഏഴിക്കര യുവധാര സാംസ്കാരിക വേദിയുടെ മൂന്നാം വാർഷികാഘോഷം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് പി.എസ്. വിജേഷ് അദ്ധ്യക്ഷത വഹിച്ചു. നടൻ അനിൽ പെരുമ്പളം മുഖ്യാതിഥിയായി. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, കെ.എൻ. വിനോദ് തുടങ്ങിയവർ സംസാരിച്ചു. കൈകൊട്ടിക്കളി, കരോക്കെ ഗാനമേള, സമ്മാനകൂപ്പൺ നറുക്കെടുപ്പ് എന്നിവയും നടന്നു.