ആലുവ: പൊലീസ് ഭീകരതയ്ക്കെതിരെ സമരം ചെയ്ത് ഒമ്പത് ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ കെ.എസ്.യു നേതാവ് മിവ ജോളിക്ക് കോൺഗ്രസ് നൊച്ചിമ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രിസഡന്റ് എ.എ. മായിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ്, വി.പി. ജോർജ്, കെ.എ. അഷറഫ്, കെ.എ. ഷംസുദ്ദീൻ, സി.എം. സിയാദ്, കെ.എം. കുഞ്ഞുമോൻ, മുംതാസ് അഷറഫ്, ഷൈനി ടോമി, ജാസ്മിൻ, ജസീന്ത ബാബു, ഷിഹാബ് മനയിൽ, ഷിജാർ അട്ടക്കാട്ട്, ഗോപകുമാർ, എം.എം. ഹസൻ തുടങ്ങിയവർ സംസാരിച്ചു.