തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ
പുറപ്പെടാ ശാന്തിമാർ ചുമതലയേറ്റു. മുൻ മേൽശാന്തി ചെങ്ങൽ വയലില്ലത്ത് മഠത്തിൽ ഗോപാലൻ എമ്പ്രാന്തിരിയുടെ മകൻ വി.ജി. രാകേഷ് മേൽശാന്തിയായും വടക്കേക്കോട്ടെ പള്ളിശേരി മഠത്തിൽ ദിനേഷ് എമ്പ്രാന്തിരി കീഴ്ശാന്തിയായും ചുമതലയേറ്റു.
ഇരുവരുടേയും നിയമനം 6 മാസത്തേക്കാണ്.