പറവൂർ: എസ്.എൻ.ഡി.പി യോഗം കുഞ്ഞിത്തൈ ശാഖയിലെ സഹോദരൻ അയ്യപ്പൻ സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ ഇരുപത്തിയാറാമത് വാർഷികാഘോഷം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. ദിനകരൻ, കുടുംബ യൂണിറ്റ് കണവീനർ ബീന ജോഷി, പി.ഡി. സലീം തുടങ്ങിയവർ സംസാരിച്ചു. കുടുംബ യൂണിറ്റിലെ ശ്രീപാർവതി കൈക്കൊട്ടികളി സംഘാംഗങ്ങളെ പുരസ്കാരം നൽകി അനുമോദിച്ചു.