
നെടുമ്പാശേരി: കെ.പി.സി.സി നേതൃയോഗത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളുടെ ചൂടാറും മുമ്പേ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ചികിത്സയ്ക്കായി അമേരിക്കയിലെത്തി. യാത്രയ്ക്കായി ഞായറാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴും വി.എം. സുധീരനെതിരെ സുധാകരൻ ആഞ്ഞടിച്ചു. സുധീരന്റെ അസ്ഥാനത്തുള്ള പ്രസ്താവനയ്ക്ക് താൻ വില കല്പിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. സംസ്ഥാനത്തെ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവർത്തനത്തിന് തന്റെ അസാന്നിദ്ധ്യം പ്രശ്‌നമാകില്ല. കാര്യങ്ങളെല്ലാം നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.