വൈപ്പിൻ: ദിനംപ്രതി ആയിരക്കണക്കിനുപേർ യാത്ര ചെയ്യുന്ന മുനമ്പം- അഴീക്കോട് ജങ്കാർ സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയ തൃശൂർ ജില്ലാ പഞ്ചായത്തിനെതിരെ യുവ അഴീക്കോട് പ്രതിഷേധ സമരം നടത്തി. ഡിസംബർ 31 മുതലാണ് സർവീസ് നിർത്തലാക്കിയത്. ഇവിടെ പാലം നിർമ്മാണത്തിന് കോൺക്രീറ്റ് പൈലുകൾ താഴ്ത്തുന്ന ജോലി പുരോഗമിക്കുകയാണ്. ഇത് മൂലമാണ് സർവീസ് നിർത്തിയത്.