all

കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ ഇരട്ടി സ്വർണ സമ്മാന പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കമായി. ജൂൺ 30 വരെ സ്വർണാഭരണങ്ങൾ വാങ്ങുന്ന ഭാഗ്യ വധുവിന് ഇരട്ടി സ്വർണം ലഭിക്കുന്ന പദ്ധതിയാണിത്.സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ സാധാരണക്കാർക്കും പങ്കെടുക്കാനാവുന്ന ഒരു സമ്മാനപദ്ധതി ഒരുക്കുന്നത്.
ഒന്നാം സമ്മാനം നേടുന്ന ഭാഗ്യ വധുവിന് വാങ്ങിയ സ്വർണത്തിന്റെ അതേ തൂക്കത്തിൽ സ്വർണം സൗജന്യമായി ലഭിക്കും. രണ്ടാം സമ്മാനമായി വാങ്ങിയ സ്വർണത്തിന്റെ പകുതിയും മൂന്നാം സമ്മാനമായി 25 ശതമാനവും സ്വർണം സൗജന്യമാണ്.
അൽ മുക്താദിറിന്റെ ഇരട്ടി സ്വർണ സമ്മാന പദ്ധതിയുടെ ഒന്നാം പതിപ്പിന് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് രണ്ടാം ഘട്ടം തുടങ്ങിയത്.
ഒന്നാം പതിപ്പിന്റെ 'ഭാഗ്യവധു സമ്മാന പദ്ധതിയിൽ വിജയിച്ചവർക്ക് അൽ മുക്താദിറിന്റെ ലൈഫ്‌ടൈം മെമ്പർഷിപ്പ് കാർഡ് സൗജന്യമായി നൽകുമെന്ന് ചെയർമാൻ ആൻഡ് സി.ഇ.ഒ. ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.