വൈപ്പിൻ: പുതുവർഷ ആഘോഷത്തിനിടെ ചെറായി ബീച്ചിലെ ഹെറിറ്റേജ് റിസോർട്ടിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആളപായമില്ല.
പ്രധാന ബീച്ചിന് വടക്കുഭാഗത്തെ മാളിയേക്കൽ ഹെറിറ്റേജ് റിസോർട്ടിലായിരുന്നു തീപിടത്തമുണ്ടായത്. ചൈനീസ് പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ, റിസോർട്ടിന് മുകളിൽ പുല്ലും വൈക്കോലും മേഞ്ഞ് താത്കാലികമായി സജ്ജമാക്കിയ റൂഫ് ടോപ്പ് ഹട്ടിനു മുകളിൽ ഒരെണ്ണം വീണു തീപിടിക്കുകയായിരുന്നു. പറവൂരിൽ നിന്ന് അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു. ഇതിനിടെ ഫയർ യൂണിറ്റ് വാഹനത്തിന് തടസമുണ്ടാക്കുംവിധം ബീച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർചെയ്തു.