പറവൂർ: വീട്ടിൽ സൂക്ഷിച്ചിരുന്ന ബാറ്ററികൾ മോഷണം പോയതായി പരാതി. കൈതാരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം കൊച്ചിയാംപറമ്പിൽ കെ.വി. അനിൽകുമാറിന്റെ വീടിനോട് ചേർന്നുള്ള ഇൻവർട്ടർ നിർമ്മാണ യൂണിറ്റിൽ നിന്നാണ് ഡിസംബർ 23ന് മൂന്ന് ബാറ്ററികൾ മോഷണം പോയത്. വിലകൂടിയ ബാറ്ററികളാണ് മോഷണം പോയത്. പഴയ ബാറ്ററികൾ വീടിന് പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ ആറ് ബാറ്ററികൾ രണ്ട് തവണയായി മോഷണം പോയിട്ടുണ്ട്. സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും ബാറ്ററികൾ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പറവൂർ പൊലീസിൽ അനിൽകുമാർ പരാതി നൽകി.