കളമശേരി :നിയോജകമണ്ഡലത്തിൽ വ്യവസായ -നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് നടപ്പാക്കിവരുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ജലവിഭവ വിനിയോഗവും വിതരണവും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ അഭിപ്രായ രൂപീകരണത്തിനായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു .ജനുവരി ആദ്യവാരം മുതൽ മണ്ഡലത്തിലെ ആറ് കേന്ദ്രങ്ങളിൽ ശില്പശാല സംഘടിപ്പിക്കും. "നീരുറവ് ഡി .പി .ആർ വാലിഡേഷൻ "പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിന് മുമ്പ് നിർദേശങ്ങൾ ഉരുത്തിരിക്കുക എന്നതും ശില്പശാലയുടെ ലക്ഷ്യമാണ്