pinarayi-vijayan

കൊച്ചി: ബി.ജെ.പിയുടെ ക്രൈസ്തവ സ്‌നേഹം വോട്ടിനു വേണ്ടിയുള്ള കാപട്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര മണ്ഡലം നവകേരള സദസിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിമർശനം. പാലസ്തീൻ പ്രശ്‌നത്തിലെ നിലപാടിനെയും മണിപ്പൂർ സംഘർഷത്തെയും പരാമർശിച്ച ശേഷമാണ് ബി.ജെപിയെ രൂക്ഷമായി വിമർശിച്ചത്.

മണിപ്പൂരിലെ കലാപം ചെറുക്കാൻ ചെറുവിരൽ അനക്കാത്തവരാണ് ഇപ്പോൾ ക്രൈസ്തവ സ്‌നേഹവുമായി ഇറങ്ങിയിരിക്കുന്നത്. എല്ലാ ക്രൂരതകളും നടത്തിയ ശേഷം ചില ഉന്നത സ്ഥാനീയർ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന തരത്തിൽ സൗഹാർദ്ദ നീക്കം നടത്തുകയാണ്. 'നാല് വോട്ട് പോരട്ടെ" എന്ന് കരുതിയുള്ള നീക്കം എല്ലാവർക്കും തിരിച്ചറിയാൻ കഴിയുന്നതേയുള്ളൂ. ഇരകളോട് സൗഹൃദം നടിച്ചിട്ട് കാര്യമില്ല - മുഖ്യമന്ത്രി പറഞ്ഞു.

സിയോണിസ്റ്റുകൾ നടത്തിയ ആക്രമണം പാലസ്തീൻ ജനത ഭൂമുഖത്ത് വേണ്ട എന്ന നിലയിലായിരുന്നു. മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസികൾ ജീവിക്കണ്ട എന്ന നിലപാട് സംഘപരിവാർ സ്വീകരിച്ചെന്ന് സംഭവങ്ങൾ വ്യക്തമാക്കുന്നു.