പെരുമ്പാവൂർ: കണ്ടന്തറയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കണ്ടന്തറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് വൈദ്യുതി ലഭ്യമാക്കാൻ പെരുമ്പാവൂർ ഡെപ്യൂട്ടി എൻജിനിയർക്ക് വൈദ്യുതി, കൃഷി മന്ത്രിമാർ നിർദ്ദേശം നൽകി.ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
കെ.എസ്.ഇ.ബിക്ക് 46 ലക്ഷം രൂപ കുടിശിക വരുത്തിയതിനാലാണ് ജലസേചന പദ്ധതിക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വെങ്ങോല പഞ്ചായത്തിലെ 7, 8, 9 വാർഡുകളിലെയും
കണ്ടന്തറയിലെയും കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുള്ള ജലവിതരണം ഇതോടെമുടങ്ങിയിരുന്നു.