കുറുപ്പംപടി: കുറുപ്പംപടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലെ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ.വി.കെ. സന്തോഷ്, അഡ്വ. ടി.എസ്. സദാനന്ദൻ, പി.വി. അനിൽ കുമാർ, എൽദോ പോൾ, ജിനേഷ്, കെ.ഒ. തോമസ്, പി.കെ. ബാബു ,​ സി.സി. ബേബി, ഒ.കെ.രവി, ഉഷാ ദേവി ജയകൃഷ്ണൻ, അംബിക വിജയൻ, സ്വപ്ന. എസ്. നായർ, വിഷ്ണു നാരായണൻ എന്നിവരാണ് വിജയിച്ചത്.