കുറുപ്പംപടി: കുറുപ്പംപടി സെന്റ്. കുര്യാക്കോസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. വായ്ക്കര ഗവ. യു.പി.സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ അവസാന ദിവസമായ ഇന്നലെ അവലോകനവും സമാപന സമ്മേളനവും നടത്തി. പ്രോഗ്രാം ഓഫീസർമാരായ ഫാ. എൽദോസ് കെ. ജോയ്, രേണു ജോസഫ്, അഞ്ജലി എസ്. നായർ, വോളന്റിയർ
സെക്രട്ടറി അതുൽ ദാസ്, എ.എസ്. അമിത, മിലൻ ബെന്നി, പി. എ സ്. കൃഷ്ണനന്ദ , പി.എസ്. റീനു എന്നിവർ നേതൃത്വം നൽകി.