പെരുമ്പാവൂർ: അകനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അദ്ധ്യാപക-പൂർവവിദ്യാർഥി സംഗമം നടത്തി. കൺവീനർ പി.എസ്. ഹരിദാസ് പതാക ഉയർത്തി. 50 ഓളം മുൻ അദ്ധ്യാപകർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. സാജു പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, വൈസ് പ്രസിഡന്റ് ഡോളി ബാബു, വാർഡ് അംഗം വിപിൻ പരമേശ്വരൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, ബാബു കാഞ്ഞിരക്കോട്ടിൽ, ഹെഡ്മിസ്ട്രസ് എം.ആർ. ബോബി, പി.ടി.എ പ്രസിഡന്റ് എം.പി. പുരുഷൻ, മലയാറ്റൂർ ഡി.എഫ്.ഒ. രവികുമാർ മീണ എന്നിവർ സംസാരിച്ചു.