കൊച്ചി; പാലുത്പാദനത്തിൽ ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തൃക്കാക്കരയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
90% പാലും കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ക്ഷീര കർഷകർക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. തീറ്റ സബ്‌സിഡി കുറഞ്ഞ ചെലവിൽ ബാങ്കുകൾ വഴി വായ്പയും നൽകുന്നുണ്ട്. മലപ്പുറത്ത് പാൽ പൊടി ഫാക്ടറിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
വിദ്യാസമ്പന്നരായ യുവതി യുവാക്കൾക്ക് തൊഴിലുറപ്പാക്കുന്നതിന് ആരംഭിച്ച ഒരുലക്ഷം സംരംഭം പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ഒമ്പത് മാസം കൊണ്ട് തന്നെ ഒരു ലക്ഷം സംരംഭം എന്നെ നേട്ടം കൈവരിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.