 
കൊച്ചി: ജില്ലയിൽ 2716 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
പിറവം മണ്ഡലത്തിൽ 400 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിറവത്ത് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജൽജീവൻ മിഷൻ ഉൾപ്പെടെ വിവിധ പദ്ധതികൾ വഴി ഓരോ കുടുംബത്തിനും കുടിവെള്ള കണക്ഷനുകൾ നൽകുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ 17 ലക്ഷത്തിൽ നിന്ന് 36 ലക്ഷത്തിലേക്ക് ഗ്രാമീണ കുടിവെള്ള കണക്ഷനുകളുടെ എണ്ണം ഉയർത്താൻ കഴിഞ്ഞു. ഇനി അവശേഷിക്കുന്നവർക്കും സമയബന്ധിതമായി കണക്ഷനുകൾ നൽകുമെന്നും മന്ത്രി റോഷി അറിയിച്ചു.