raj
ര​ണ്ട് ​ല​ക്ഷ​ത്തി​ല​ധി​കം​ ​ സം​രം​ഭ​ങ്ങ​ൾ​:​ ​മ​ന്ത്രി​ ​​രാ​ജീ​വ്

കൊച്ചി: സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പിറവത്ത് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകവർഷം പദ്ധതിയുടെ ഒന്നാം ഘട്ടം വൻ വിജയകരമായി. ഈ ഉദ്യമത്തിലൂടെ 61,000 സ്ത്രീകൾ പുതിയ സംരംഭത്തിലേക്ക് വന്നു്.

വ്യവസായരംഗത്ത് വലിയ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകി. ഐ.ബി.എം ഉൾപ്പെടെയുള്ള ലോകോത്തര കമ്പനികൾ ഓരോന്നായി സംസ്ഥാനത്തേക്ക് വരികയാണ്.

മറ്റ് മേഖലകളിലെന്നപോലെ സാങ്കേതിക രംഗത്തും കേരളം ഇന്ത്യയ്ക്ക് മാതൃകയാവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുന്ന കെ - സ്മാർട്ടിന് തുടക്കമായി. ഈ സംവിധാനം നടപ്പിലാക്കാൻ കർണാടക സർക്കാർ കേരളത്തെ സമീപിക്കുകയും കരാർ ഒപ്പിടുകയും ചെയ്തു. എ.ഐ ക്യാമറ പദ്ധതിയെയും മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.