prasad
മന്ത്രി പി. പ്രസാദ്

കൊച്ചി: വികസന കാര്യത്തിൽ സംസ്ഥാനം വളരെയധികം മുന്നിലാണെന്നും ഇനിയും മുന്നോട്ട് പോകുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. പിറവം മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന കാര്യങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാൻ സംഘടിപ്പിച്ച നവകേരള സദസ് പിറവം എം.എൽ.എ. ബഹിഷ്‌കരിച്ചെങ്കിലും ജനങ്ങൾ ഏറ്റെടുത്തു.

കാർഷിക മേഖലയിലെ വികസനം ലക്ഷ്യമിട്ട് 10,000 കൃഷി കൂട്ടങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. 20,000 കൃഷി കൂട്ടങ്ങൾ നിലവിൽ പ്രവർത്തിച്ചുവരികയാണ്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും കേരളം പ്രോത്സാഹനം നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ സഹായമില്ലാതെ റബർ കർഷകരുടെ ഉന്നമനത്തിനായി 1,950 കോടി രൂപ സർക്കാർ നൽകി. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് 5,000 കോടി ചെലവാക്കിയപ്പോൾ ക്ലാസ് മുറികൾ സ്മാർട്ടായെന്നും മന്ത്രി പറഞ്ഞു.