തൃപ്പൂണിത്തുറ: മന്നത്ത് പത്മനാഭന്റെ 147 -ാമത് ജയന്തിയോടനുബന്ധിച്ച് എരൂർ എൻ.എസ്.എസ് കരയോഗം ഘോഷയാത്ര നടത്തി. കരയോഗം പ്രസിഡന്റ് കെ.എ ഉണ്ണിത്താൻ, സെക്രട്ടറി സി.ആർ. രാമചന്ദ്രൻ, ജോ.സെക്രട്ടറി പി.വി.രാജേന്ദ്രൻ, ജി.ടി. പിള്ള, അജിത സത്യൻ, വനിതാസമാജം പ്രസിഡന്റ് വസന്തകുമാരി, കനകംരാജൻ, രാജേശ്വരി, ജയാരാജൻ, ദേവീ സോമൻ, വേണുഗോപാൽ ഓംകാർ എന്നിവർ പങ്കെടുത്തു.