y
പൂത്തോട്ട എസ്.എൻ.ഡി.പി ശാഖയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾക്ക് സ്വീകരണം നൽകുന്നു

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ആർ.ശങ്കർ പുരുഷ മൈക്രോ യൂണിറ്റിന്റെ 11-ാമത് വാർഷികം നടത്തി. ശാഖയിൽ പുതിയതായി തി​രഞ്ഞെടുക്കപ്പെട്ട ഭരണസമി​തി അംഗങ്ങൾക്ക് സ്വീകരണവും ശാഖയുടെ ഔദ്യോഗിക പദവികളിൽ 25 വർഷം പൂർത്തിയാക്കിയ ഇ.എൻ.മണിയപ്പന് ആദരവും യൂണിറ്റിലെ കുടുംബാംഗങ്ങളുമൊത്തുള്ള പുതുവത്സരാഘോഷവും നടന്നു. എസ്.എൻ.ഡി.പി ശാഖയുടെ നിയുക്ത പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ യോഗ പരിപാടികൾ ഉത്ഘാടനം ചെയ്തു. നിയുക്ത വൈസ് പ്രസിഡന്റ് അനില ടീച്ചർ, യൂണിയൻ കമ്മറ്റിയംഗം അഭിലാഷ് കൊല്ലംപറമ്പിൽ, കമ്മറ്റിയംഗങ്ങളായ അഭിലാഷ് കമലാസനൻ, സനീഷ് ഇടുവിൽ, സാജൻ കണ്ണാടിത്തറ, സജി അഞ്ചൽപ്പറമ്പിൽ , പ്രസാദ് നാരയണൻ, സുജേഷ് ചിറയിൽ, അനുരതീഷ് ചിറയിൽ, പഞ്ചായത്ത് കമ്മി​റ്റിയംഗങ്ങളായ കെ.ജി. സജീവൻ, സുരേഷ് കുമാർ, ഷൈമോൾ സണ്ണി എന്നിവർക്ക് സ്വീകരണം നല്കി. സജീവൻ തെക്കേമംഗലം, ശ്രീജിത്ത് രാജൻ, സാബു ശ്രീവത്സം, പി.എസ്. സലിമോൻ, ചന്ദ്രബോസ്, സണ്ണി ആലുങ്കൽ, ജോഷി എന്നിവർ സംസാരിച്ചു. തുടർന്ന് ആർ.ശങ്കർ പുരുഷ മൈക്രോ യൂണിറ്റിന്റെ വാർഷികാഘോഷവും പുതുവത്സാഘോഷ പരിപാടികളും നടന്നു. യൂണിറ്റിന്റെ പുതിയ കൺവീനറായി ചന്ദ്രബോസ് പറക്കാട്ടിനെയും ജോയിന്റ് കൺവീനറായി സണ്ണി ആലുങ്കലിനെയും തെരഞ്ഞടുത്തു.