കൊച്ചി: 61-ാമത് ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അൽത്താഫ് സമീറിന് ഇരട്ട മെഡൽ നേട്ടം. സബ് ജൂനിയർ (11-14 വയസ്) വിഭാഗത്തിൽ ആൺകുട്ടികളുടെ 100 മീറ്റർ റോഡ് റേസിൽ വെള്ളിയും 3000 മീറ്റർ റിലേയിൽ വെങ്കലവുമാണ് നേടിയത്. പടമുകൾ ജമാഅത്ത് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയും സമീർ, സീനത്ത് ദമ്പതികളുടെ മകനുമാണ്. അസീസി സ്കൂൾ സ്പോർട്സ് അക്കാഡമിയിൽ എസ്. രാജേഷിന്റെ കീഴിലാണ് പരിശീലനം. ജില്ലയിൽ ട്രാക്ക് ഇല്ലാത്തതിനാൽ പാലക്കാട്ടാണ് പരിശീലനം നടത്തിയതെന്നും അൽത്താഫും പിതാവ് സമീർ അബൂബക്കറും വാർത്താസമ്മേളനത്തിൽ പറഞ്ഞു.