കൊച്ചി: കലാലയാന്തരീക്ഷം വിദ്യാർത്ഥി സംഘടനകൾ വികൃതമാക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട് ഒഫ് പി.ടി ആൻഡ് നേച്ചറിന്റെ നേതൃത്വത്തിൽ നാളെ 3.30ന് എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉമ തോമസ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. അരവിന്ദാക്ഷൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും. എറണാകുളത്വാത്ർ നടത്തിയ വാർത്താ സമ്മേളനത്തിൽ സാജൻ മണ്ണാളി, പ്രഹ്ലാദൻ, വത്സല, കെ. വിജയൻ എന്നിവർ പങ്കെടുത്തു.