 
പറവൂർ: ചാവറ തീർത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഭാഗമായി നടന്ന തിരുസ്വരൂപ എഴുന്നുള്ളിപ്പ് ഭക്തിസാന്ദ്രമായി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് തിരുനാൾ ആഘോഷം തുടങ്ങിയത്. നിർദ്ധന കുടുംബത്തിന് ഭവനത്തിന്റെ താക്കോൽദാനം, കിടപ്പുരോഗികൾക്ക് വീൽചെയർ കാൻസർ, വൃക്കരോഗികൾക്ക് ധനസഹായം എന്നിവ തിരുനാൾ ദിനങ്ങളിൽ നടന്നു. ഇന്ന് രാവിലെ പത്തരയ്ക്ക് ഫ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ കാർമ്മികത്വത്തിലും വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെ കാർമ്മികത്വത്തിലും ദിവ്യബലി, ഫാ. ജോൺ കപ്പി സ്റ്രാൻലോപ്പസ് വചനസന്ദേശം. തുടർന്ന് ചാലക്കുടി കൈരളിയുടെ ബാന്റ്മേളം, പത്തനംതിട്ട ഒറിജിനൽസ് ഓർക്കസ്ട്രായുടെ ഗാനമേള.