അങ്കമാലി: ഭാരതീയ ആർട്ട് വർക്കേഴ്സ് സംഘ് (ബി.എം.എസ് ) എറണാകുളം ജില്ല അംഗത്വ കാർഡ് വിതരണം സംസ്ഥാന പ്രഭാരി ടി.സി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുമേഷ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ തിട്ടമംഗലം ഹരി മുഖ്യപ്രഭാഷണം നടത്തി. മുൻഷി ശ്രീകുമാർ, മധുസൂദനൻ, ഷൈൻ ചൊവ്വര, കലാനിലയം സനൽ എന്നിവരെ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.