കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ദേവസ്വം ഓഫീസ് സമുച്ചയം ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയോട് ചേർന്നുണ്ടായിരുന്ന പഴയ ഇരുനില മാളിക പൊളിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ, അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചുണ്ടലാത്ത് തുടങ്ങിയവർ പങ്കെടുക്കും.