free-medial-camp
മരടിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഹൈബി ഈഡൻ . എം.പി. ഉത്ഘാടനം ചെയ്തു.

മരട്: മരട് പ്രസ്സ് ക്ലബി​ന്റെ ആഭിമുഖ്യത്തിൽ വടക്കേ ചേരുവാരം ഹാളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡൻറ് ടി എസ് ചന്ദ്രകലാധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി.എസ്സ്.എം.നസീർ, വൈസ് പ്രസിഡന്റ് ഡോ. പി.എം.ഫസൽ, ജോയിന്റ് സെക്രട്ടറി എം.കെ.സുരേഷ് കുമാർ, ട്രഷറർ ആന്റണി​ ജോർജ്, കെ.ബി. സുരേഷ് ബാബു, എം.പി.ഉണ്ണികൃഷ്ണൻ, കെ.എച്ച്.അമാനുള്ള, എസ്.കെ.ശെൽവകുമാർ എന്നിവർ പങ്കെടുത്തു. വൈറ്റില വെൽകെയർ ആശുപത്രി,തൃപ്പൂണിത്തുറ ആർ സി എം കണ്ണാശുപത്രി, ലോ ഗോസ് ഹിയറിംഗ് ആൻഡ് സ്പീച്ച്, ജി എം.ആർ എൽ ലബോറട്ടറീസ് എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ഇരുനൂറോളം രോഗികൾ പങ്കെടുത്തു.