പെരുമ്പാവൂർ: കാവുംപുറം ശ്രീദുർഗ എൻ.എസ്.എസ് കരയോഗത്തിൽ മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് വി.എം. അജിത് കുമാർ പതാക ഉയർത്തി. സെക്രട്ടറി പി.കെ. രാജീവ് ജയന്തിസന്ദേശം നൽകി. പി.ടി. ഗോപകുമാർ, ജി. ഗോപകുമാർ, ശശി കുഞ്ചലക്കാട്ട് , സുകർണ്ണ എസ്. മേനോൻ, കൃഷ്ണകുമാരി, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.