കുറുപ്പംപടി: കുറുപ്പംപടി ലമ ഗ്രാസ് ആൻഡ് ഓയിൽ ജനറൽ മാർക്കറ്റിംഗ് സഹകരണ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ്‌ വിതരണവും നടത്തി. അവാർഡ് വിതരണം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.കെ. മാത്തുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സജി പടയാട്ടിൽ, ജോയി പൂണേലിൽ, എൻ.എ. സലിം, എൽദോ മാത്യു, പി പി. ശിവരാജൻ എ.ജി. പുഷ്പകുമാർ, സാലി ബേബി, ദീപ, സെക്രട്ടറി വില്യം ജോസഫ് എന്നിവർ സംസാരിച്ചു.