ആലുവ: ഒ.കെ.എസ്.കെ സ്‌കൂൾ ഒഫ് കരാട്ടെ സംഘടിപ്പിച്ച 34 -ാം ബ്ലാക്ക് ബെൽറ്റ് സെറിമണി പി.വി. ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കരാട്ടെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു.

18 വനിതകൾ അടക്കം 40 പേർക്കാണ് ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചത്. ഷിഹാൻ എ.എസ്. രവിചന്ദ്രന് സെവൻ ഡാൻ ബ്ലാക്ക് ബെൽറ്റും സമ്മാനിച്ചു. കസാക്കിസ്ഥാനിൽ നടന്ന ഏഷ്യൻ ഓപ്പൺ കരാട്ടെ ടൂർണമെന്റിൽ ഇരട്ട മെഡൽ നേടിയ എ.എസ്. സൂരജ് കുമാറിനെ ആദരിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പുഷ്പ ദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി എ.പി. ഉദയകുമാർ, സമൃദ്ധി ഗ്രാമം ഡയറക്ടർ ഫാ. റോബിൻസ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.