അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ ഭാഗത്തെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വേങ്ങൂർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പി.ഡബ്ളിയു.ഡി ഓഫീസിന് മുന്നിൽ ധർണ നടത്തി. അങ്കമാലി മണ്ഡലം പ്രസിഡന്റ്‌ എൻ.മനോജ്‌ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.വി. രഘു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സന്ദീപ് ശങ്കർ, വേങ്ങൂർ ഈസ്റ്റ്‌ റസിഡന്റ്സ് പ്രസിഡന്റ്‌ എം.ജി. നാരായണൻ, ബി.ജെ.പി അങ്കമാലി ജനറൽ സെക്രട്ടറി കെ.എസ്. സുപ്രിയ തുടങ്ങിയവർ സംസാരിച്ചു.