ആലുവ: റീബിൽഡ് കേരള പദ്ധതിക്ക് കീഴിൽ 1.34 കോടി ചെലവഴിച്ച് പുനർനിർമ്മിച്ച എടത്തല പഞ്ചായത്ത് നൊച്ചിമ 21-ാം വാർഡിലെ സാഹി റബ്ബർചാലിൽപ്പാടം കാട്ടുമന- സാക്ഷരത റോഡ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് മൂലയിൽ, അംഗങ്ങളായ സുധീർ മീന്ത്രയ്ക്കൽ, ആബിദ ഷെറീഫ്, വാർഡ് മെമ്പർ സ്വപ്ന ഉണ്ണി, ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് പ്രസിഡന്റ് വി. സലിം, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സി.എച്ച്. ബഷീർ, ഷിബു പള്ളിക്കുടി, എ.പി. ഉദയകുമാർ, എ.എ. മാഹിൻ, പ്രദീപ് പെരുംമ്പടന്ന, പി.സി. ഉണ്ണി, കെ.എം. ഷംസുദീൻ കിഴക്കേടത്ത്, ജൂഡ് ജോസഫ് എന്നിവർ സംസാരിച്ചു.