പെരുമ്പാവൂർ: മേതല ഐ.എൽ.എം കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാർ കല്ലിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം ടണൽ ജംഗ്ഷനിൽ ലഹരിക്കെതിരെ വിദ്യാർത്ഥിച്ചങ്ങല തീർത്തു. തുടർന്ന് നടന്ന സമ്മേളനം അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്‌ഘാടനം ചെയ്തു. കാസർകോട് മാർ തോമ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് ലഹരി വിരുദ്ധസന്ദേശം നൽകി. ലെയ്സൺ ഓഫീസർ ഇ.എം. അജാസ് , പ്രോഗ്രാം ഓഫീസർ മുഹമ്മദ് സിയാദ് , കല്ലിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.എച്ച്. ഷംസുദ്ദീൻ , കല്ലിൽ പബ്ലിക് ലൈബ്രറി സെക്രട്ടറി പി.കെ.ഉദയനൻ എന്നിവർ സംസാരിച്ചു.