കുറുപ്പംപടി: അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ കിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച മുടക്കുഴ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഷൈജയ്ക്കും രാധയ്ക്കും ഗ്രാമസഭയുടെ ആദരം. പത്ത് പവന്റെ മാലയാണ് ഇവർക്ക് കിട്ടിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോളി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി. അജിത് കുമാർ, ഗ്രാമസഭ കോ ഓർഡിനേറ്റർ എൻ.പി. രാധിക, അങ്കണവാടി അദ്ധ്യാപിക മോളി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.