ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും കൊച്ചിൻ ബാങ്ക് ഓട്ടോറിക്ഷ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. എടത്തല പഞ്ചായത്ത് അംഗം റഹ്മത്ത് ജെയ്‌സൽ, എം.പി. അബ്ദു, ജോജോ ജോസ്, എസ്.എ.എം. കമാൽ, എൻ.എസ്. അജയൻ, എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു.